മുന്നാട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പ്, അക്ഷയ് ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ പ്രതീക് ജെയിന്‍, പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, അക്ഷയ പ്രൊജക്റ്റ് മാനേജര്‍ കപില്‍ ദേവ്, പട്ടിക വര്‍ഗ്ഗവികസന ഓഫീസര്‍ മോഹന്‍ദാസ് പ്രസംഗിച്ചു. ആധാര്‍ 139, റേഷന്‍ കാര്‍ഡ് 41, ഇലക്ഷന്‍ ഐഡി 141, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് 06, ഇന്‍ഷുറന്‍സ് 87, ബാങ്ക് പാസ്സ് ബുക്ക് 25 എന്നിവ ക്യാമ്പില്‍ നല്‍കി.







