മാതാവിനൊപ്പം പാല്‍ വാങ്ങാനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; പ്രതി അറസ്റ്റില്‍, പിടിയിലായത് നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് ബാഗും ഫോണും കവര്‍ന്ന കേസിലെ പ്രതി

കാസര്‍കോട്: മാതാവിനൊപ്പം പാല്‍ വാങ്ങിക്കാന്‍ എത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. നെക്രാജെ, നെല്ലിക്കട്ട, ലക്ഷംവീട് കോളനിയിലെ പി.എം നവാസി(40)നെയാണ് കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ കാസര്‍കോട്, സബ്ജയിലിനു സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് കല്ലു കൊണ്ട് തകര്‍ത്ത ശേഷം അകത്തുണ്ടായിരുന്ന ബാഗും ഫോണും മോഷ്ടിച്ചതും നവാസ് ആണെന്ന് പൊലീസ് പറഞ്ഞു. സബ് ജയിലിനു സമീപത്തെ കെ. സുകുമാരന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിക്കു നേരെ ഉണ്ടായ അതിക്രമക്കേസില്‍ നവാസ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page