ബന്തിയോട്ട് അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ

കാസര്‍കോട്: കുമ്പള,അടുക്കബ്രദേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുക്കയില്‍ ശനിയാഴ്ച നടക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബ്രദേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി.ഐ.എസ്.എഫ് ജാര്‍ഖണ്ഡ്, ഇന്ത്യന്‍ പോസ്റ്റല്‍, കൊച്ചിന്‍ കസ്റ്റംസ്, ഇന്ത്യന്‍ നേവി, ഇന്‍കം ടാക്‌സ് കര്‍ണാടക, ഐ.ഒ ബി ചെന്നൈ എന്നീ പ്രമുഖ ടീമുകള്‍ മത്സരത്തിനെത്തും.
ടൂര്‍ണ്ണമെന്റ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബി.എം.പി അബ്ദുല്ല ആധ്യക്ഷം വഹിക്കും. സെക്രട്ടറി ഹൈദര്‍ അലി എച്ച്.എം, നിയുക്ത ലക്ഷദ്വീപ് ഗവര്‍ണര്‍ ജസീന്തപണിക്കര്‍, പ്രസാദ് പണിക്കര്‍, അബ്ദുല്‍ ലത്തീഫ് ഉപ്പള മുഖ്യാതിഥിയാകും. പ്രമുഖര്‍ ഉദ്ഘാടന സംഗമത്തില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബി.എം.പി അബ്ദുല്ല, കോ-ഓഡിനേറ്റര്‍ യൂസുഫ് സി.എ, കണ്‍വീനര്‍ മഹ്‌മൂദ് വില്‍സ്, ട്രഷറര്‍ ഹമീദ് സി.എ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page