പശുവിനെ മേയ്ക്കാന്‍ പോയ 22 കാരിയെ പുലി കടിച്ചു കൊന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂര്‍ ദുര്‍ഗം സ്വദേശി അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അഞ്ജലി പശുവിനെ മേയ്ക്കാന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തിനെ തുടര്‍ന്ന് പിതാവ് നടത്തിയ പരിശോധനയിലാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരച്ചിലിലാണ് അഞ്ജലിയെ പുലി കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിച്ചത്. കെവി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെല്ലൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഗുരുസ്വാമി ഡബ്ബാല സംഭവത്തെക്കുറിച്ച് അന്വേഷിക്കും. പുലിയെ പിടികൂടാന്‍ വനംവകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അഞ്ജലി ബിരുദ വിദ്യാര്‍ഥിനിയാണ്. ശിവലിഗത്തിന്റെയും പത്മയുടെയും മകളാണ്.
a-young-woman-was-bitten-by-a-leopard-in-vellore