കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു പിടിച്ചുപറി പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം, കല്ലൂര്‍ സുബൈദ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(22)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഏറെക്കാലമായി തലശ്ശേരി, തിരുവങ്ങാടാണ് ഇയാള്‍ താമസമെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് യാത്രക്കാരന്റെ 2400 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മറ്റെവിടെയെങ്കിലും കേസ് നിലവിലുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി കൂട്ടിച്ചേര്‍ത്തു.
