കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിച്ചതായി പരാതി. സംഭവത്തില്‍ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കുറ്റത്തിനു മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പൊലീസ് കേസെടുത്തു. മനീഷ്, അഭി, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ചൊവ്വാഴ്ച രാത്രി 12.30 മണിയോടെ ചൂരിയിലാണ് സംഭവം. ബൈക്കു യാത്രക്കാരായ യുവാക്കളും സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കളും വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്നു പോയ സംഘം തിരികെയെത്തി റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തു പൊലീസ് കാവല്‍ തുടരുകയാണ്.