പത്ത് വര്‍ഷമായി പലതരം ബിസിനസ് നടത്തിയിട്ടും ജീവിതം പച്ചപിടിച്ചില്ല; മാതാവും മകനും വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: വല്ലപ്പുഴയില്‍ മാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുകില(62), മകന്‍ നിഷാന്ത്(39) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. നിഷാന്ത് കഴിഞ്ഞ പത്ത് വര്‍ഷമായി പലതരം ബിസിനസ് നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാകുളത്ത് നടത്തിയിരുന്ന കൂള്‍ബാര്‍ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിഷാന്തിന്റെ മൂത്ത സഹോദരന്‍ ബിസിനസുമായി ബന്ധപ്പെട്ട് അഹമ്മദാബാദില്‍ ആണ് താമസം. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്പി പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page