കാസര്‍കോട്: സിപിഎം ജില്ലാ കമ്മിറ്റിയംഗവും കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി വത്സലന്‍(57) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസിലും, ചീമേനി ഓഫീസിലും, പള്ളിപ്പാറയിലും നടന്ന പൊതുദർശനത്തിനുശേഷം വെള്ളിയാഴ്ച രാത്രിയോടെ സംസ്കാരം നടന്നു. ഡിവൈഎഫ്ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഎം ചെറുവത്തൂർ ഏരിയ സെക്രട്ടറി, എന്നീ നിലവിൽ പ്രവർത്തിച്ചിരുന്നു. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. പ്രൈമറി കോ ഓപ്പറേറ്റീവ് സഹകരണസംഘം ചെയർമാൻ, ചീമേനി തുറന്ന ജയിൽ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പരേതരായ കൊമ്പത്ത് ചന്തൻ്റെയും കണ്ടോത്തുംപുറത്ത് വെള്ളച്ചിയുടെയും മകനാണ്.ഭാര്യ: പ്രസീത ( ചീമേനി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി).മക്കൾ: തേജസ്വിനി, നവതേജ്.സഹോദരങ്ങൾ: കെ പി കുഞ്ഞമ്പാടി, കെ പി മാധവി (ചെറുവത്തൂർ), കെ പി കൈരളി ചീമേനി), പരേതരായ കെ പി ബാലൻ, കെ പി വെള്ളച്ചി, കെ പി ചന്ദ്രൻ, കെ പി ശ്രീധരൻ, കെ പി മനോഹരൻ, കെ പി ജാനകി.
