കാസര്‍കോട്: 33 വയസ്സുള്ള യുവതിയെ പള്ളിയിലേക്ക് വിളിച്ചു വരുത്തി കയറിപ്പിടിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി. വെള്ളരിക്കുണ്ട് വിമലഗിരി ചര്‍ച്ചിലെ വികാരിയായിരുന്ന ഫാദര്‍ മാത്യു കോളിക്കെതിരെയാണ് കേസ്.
2022 ഡിസംബര്‍ 16നും 2024 സെപ്തംബര്‍ രണ്ടിനും യുവതിയെ പള്ളിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച് സഭാ നേതൃത്വത്തിനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ മാത്യു കോളിയെ വിമലഗിരി ചര്‍ച്ചില്‍ നിന്നു മാറ്റിയിരുന്നു.
