കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ടായി മാറ്റിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിനു പരവനടുക്കം മോഡല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റി വച്ചതായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.