മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ്

Author : പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസിന്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അമര്‍ത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണന്‍, രാഘവന്‍ വരദരാജന്‍ എന്നീ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ 2024 ലെ ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ് വിജയികളായി ടാറ്റ സണ്‍സ് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇവരെ ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ് നല്‍കി ആദരിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 169 നോമിനികളില്‍ നിന്നാണ് ഈ വര്‍ഷത്തെ വിജയികളെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അന്താരാഷ്ട്ര ജൂറിയാണ് പ്രൈസിന് ഇവരെ തിരഞ്ഞെടുത്തത്. ഓരോ വിജയിക്കും 240,000 ഡോളര്‍ ലഭിക്കും. ഡിസംബറില്‍ മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 2022-ലാണ് ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ് ആരംഭിച്ചത്. ഇന്ത്യയിലെ ഉയര്‍ന്ന അപകടസാധ്യതയുള്ളതും ഉയര്‍ന്ന പ്രതിഫലം നല്‍കുന്നതുമായ ശാസ്ത്ര ഗവേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയെന്നതാണ് സമ്മാനത്തിന്റെ ലക്ഷ്യം. നിര്‍ണായകമായ സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യയിലും പുറത്തും ഉള്ള കമ്മ്യൂണിറ്റികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഫലപ്രദമായ നവീകരണം പ്രോത്സാഹിപ്പിക്കുകയെന്നത് സമ്മാനം ലക്ഷ്യമാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page