ചെന്നൈ: ഇന്ന് (ശനി) ചെന്നൈ എം.ജി.ആര്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ രാത്രി എട്ടു മണിക്കു ചെന്നൈ ബീച്ച് റെയില്‍വെ സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര തിരിക്കുകയെന്നു പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-കൊല്ലം സൂപ്പര്‍ഫാസ്റ്റ് ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ 12.30ന് ചെന്നൈ ബീച്ച് ബൂത്തില്‍ നിന്നായിരിക്കും സര്‍വ്വീസ് ആരംഭിക്കുകയെന്ന് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അറിയിച്ചു.
