കാസര്‍കോട്: കാസര്‍കോട് സ്വദേശിനി എറണാകുളം ഉപജില്ലാ കലോത്സവത്തില്‍ ട്രിപ്പിള്‍ എ ഗ്രേഡ് നേടി.
മാപ്പിളപ്പാട്ട്, ഒപ്പന, അറബിക് സംഘഗാനം എന്നിവയിലാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടി റിസ്‌വാന എറണാകുളത്തു ജില്ലയുടെ പ്രശസ്തി ഉയര്‍ത്തിയത്. പുല്ലേപ്പാടി ഡി.യു.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ്.
തളങ്കരയിലെ റിഷാദിന്റെയും തായല്‍ നായന്മാര്‍മൂല പ്ലാവിന്റടിയിലെ സജീറയുടെയും മകളാണ്.
