കാസര്‍കോട്: പാലക്കുന്നിലെ വ്യാപാരി ഉറക്കത്തിനിടെ മരിച്ചു. ചേരങ്കൈ സ്വദേശിയും
പാലക്കുന്ന് സാഗര്‍ ഓഡിറ്റേറിയം റോഡില്‍ ടൂള്‍സ് ഷോപ്പ് ഉടമയുമായ സുബൈര്‍(45) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന സുബൈറിനെ ചൊവ്വാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. എകെ കുഞ്ഞാലി ഹാജിയുടെയും മറിയമ്മയുടെയും മകനാണ്. അധ്യാപികയായ സാഹിദയാണ് ഭാര്യ. ഹൈമ, അല്‍ഫ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അന്‍വര്‍ ചേരങ്കൈ(മുസ്ലീംലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), സെമീര്‍(സൗദി), മുനീര്‍(എറണാകുളം), പരേതരായ ലിയാഖത്തലി, സക്കറിയ്യ.
