ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിംഗിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊന്നു.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. അക്രമിസംഘത്തില്‍പ്പെട്ട ദീപക്മാക്‌സ്, കൃഷ്ണഗുപ്ത എന്നിവരെ ബപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് നടത്തിയ വെടിവയ്പില്‍ കാലിനു പരിക്കേറ്റ ദീപക് മാക്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മൂന്നാമത്തെ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നിരവധി അക്രമക്കേസുകളുണ്ടെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.