തിരുവനന്തപുരം: അകന്ന ബന്ധുവായ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.
വട്ടപ്പാറ സ്വദേശി ഷോഫിനാണ് അറസ്റ്റിലായത്. 20കാരിയായ ഭിന്നശേഷിക്കാരിയെ പ്രലോഭിപ്പിച്ചു അവരുടെ വീട്ടിനടുത്തുള്ള തന്റെ വീട്ടില്‍ ഓട്ടോയില്‍ കൊണ്ടുപോയായിരുന്നു പീഡനം എന്നു പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ ശേഷമായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ യുവതിയെ അകന്ന ബന്ധുവായ ഷോഫി പതിവായി ഓട്ടോറിക്ഷയില്‍ കൊണ്ടു പോവുന്നതില്‍ സംശയം പ്രകടിപ്പിച്ച അയല്‍ക്കാര്‍ വിവരം പഞ്ചായത്തു മെമ്പറെ അറിയിച്ചു. മെമ്പര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് ഷോഫി നിരന്തര പീഡനം നടത്തിയതെന്നു പൊലീസിനു നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു. കോടതി പ്രതിയെ റിമാന്റു ചെയ്തു.
