ന്യൂഡെല്‍ഹി: ഷാഹി ജുമാമസ്ജിദ് സര്‍വ്വെക്കിടയുണ്ടായ സംഘര്‍ഷം ഒഴിവാക്കുന്നതിനു പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
യു.പി സംഭാല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് പരിസരത്തു ഞായറാഴ്ച രാവിലെയാണ് സംഭവം. ഡി.എം രാജേന്ദ്ര പാന്‍സിയുടെ നേതൃത്വത്തിലുള്ള സര്‍വ്വെ സംഘത്തോടൊപ്പം എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.പി.എ വന്ദമിശ്ര, സി.എ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ഇതിനു പുറമെ പൊലീസിന്റെയും റാപ്പിഡ് റസ്‌പോണ്‍സ് ഫോഴ്‌സിന്റെയും നിരവധി സംഘങ്ങളും സംഘര്‍ഷ സ്ഥലത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. സര്‍വ്വെ ആരംഭിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയതെന്നു പറയുന്നു. പ്രതിഷേധം പ്രകോപനപരമായതോടെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ആള്‍ക്കൂട്ടം കല്ലേറു രൂക്ഷമാക്കിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കേരള ദേവി ക്ഷേത്ര കമ്മിറ്റി ഇക്കഴിഞ്ഞ 19നു നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി പള്ളി സര്‍വ്വെ ചെയ്യാന്‍ ഉത്തരവിട്ടത്.
ഷാഹി ജുമുഅ പള്ളി 1529 വരെ ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നെന്നും 1529ല്‍ ബാബയുടെ ഭരണകാലത്താണ് അതു പള്ളിയാക്കിയതെന്നുമാണ് പരാതി. ഈ പരാതിയിലാണ് കോടതി സര്‍വ്വെക്ക് ഉത്തരവിട്ടത്. ഉത്തരവുണ്ടായ ദിവസം തന്നെ സര്‍വ്വെ നടന്നിരുന്നു. അതിനെത്തുടര്‍ന്നാണ് ഞായറാഴ്ച വിശദമായ സര്‍വ്വെ ആരംഭിച്ചത്.