മലപ്പുറം: പത്തുവയസ്സുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ മുനീറി(54)നെ കോടതി 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.
പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ഏപ്രിലിലായിരുന്നു സംഭവം. മുനീറിന്റെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്.
