മംഗളൂരു: കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രമിനല്‍ ദാവൂദ്(43) ഏറ്റുമുട്ടലിലൂടെ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് തലപ്പാടി-ദേവിപുര റോഡിന് സമീപം വച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. ഏറ്റമുട്ടിലിനിടെ പ്രതി പൊലീസുകാരെയും ആക്രമിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന്
മംഗളൂരു ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എസ്.ഐ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തലപ്പാടിയിലെത്തുകയായിരുന്നു. ഉള്ളാളിലെ ഉള്ളാളിലെ ധര്‍മ്മനഗറില്‍ ഒരാളെ ആക്രമിക്കാന്‍ എത്തിയതായിരുന്നു ദാവൂദ്. പൊലീസിനെ കണ്ടതോടെ ദാവൂദ് രക്ഷപ്പെടുന്നതിന് പകരം തിരിച്ച് ആക്രമണം നടത്തുകയായിരുന്നു. ശക്തമായി ചെറുത്തുനിന്ന ഉദ്യോഗസ്ഥരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. പ്രതിയെ പിടികൂടുന്നതിനിടെ എസ്‌ഐ നരേന്ദ്രനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തു. പ്രതിയെ ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദാവൂദിനെതിരെ ഉള്ളാള്‍ പൊലീസ് മൂന്നുകേസുകള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകം, കവര്‍ച്ച തുടങ്ങി നിരവധി കേസുകള്‍ ഉള്ളാള്‍, മംഗളൂരു സൗത്ത്, ബാജ്പെ സ്റ്റേഷനുകളിലുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.