ന്യൂദെല്‍ഹി: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി നരായണ പിള്ള (100) അന്തരിച്ചു. ഓംചേരി എന്‍ എന്‍ പിള്ള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീടാണ് നാടകത്തിലേയ്ക്ക് തിരിഞ്ഞത്. 1951 ല്‍ ആകാശവാണി വാര്‍ത്താ വിഭാഗം ജീവനക്കാരനായിട്ടാണ് ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണവിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന പ്രസ്തുത നാടകത്തില്‍ അഭിനയിച്ചത് എം പി മാരായിരുന്ന കെ സി ജോര്‍ജ്ജ്, പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായര്‍ തുടങ്ങിയവരായിരുന്നു. 1963ല്‍ എക്‌സിപീരിമെന്റല്‍ തീയേറ്റര്‍ രൂപീകരിച്ചു. ‘ ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ‘പ്രളയം’ എന്ന നാടകത്തിനു കേരള സാഹിത്യ അവാര്‍ഡ് ലഭിച്ചു. 2010ല്‍ സമഗ്ര സംഭാവനയ്ക്കുഅള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.
