മലപ്പുറം: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് മൂന്നരകിലോ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളടക്കം നാലു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍(32), ലിതിന്‍ രാജ് (34), തൃശൂര്‍, വരന്തരാപ്പള്ളി സ്വദേശികളായ സതീശന്‍ (35), നിഖില്‍ (35) എന്നിവരെയാണ് മണിക്കൂറുകള്‍ക്കകം തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇവരുടെ കൂട്ടാളികളായ അഞ്ചു പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. തട്ടിയെടുത്ത സ്വര്‍ണ്ണം രക്ഷപ്പെട്ടവരുടെ കൈവശമാണെന്നാണ് അറസ്റ്റിലായവര്‍ പറഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ ടൗണിലുള്ള എം കെ ജ്വല്ലറി ഉടമ യൂസഫ്, സഹോദരന്‍ ഷാനവാസ് എന്നിവരാണ് അക്രമത്തിനു ഇരയായത്. രാത്രി ജ്വല്ലറി അടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇരുവരും. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം കാറിലാണ് ആക്രമി സംഘം എത്തിയത്. യൂസഫും സഹോദരനും വീട്ടിനു സമീപത്ത് എത്തായറായപ്പോള്‍ അലങ്കാര്‍ക്കയറ്റത്തെ വളവില്‍ വച്ച് സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരായ ഇരുവരുടെയും മുഖത്തേയ്ക്ക് കുരുമുളക് സ്േ്രപ ചെയ്യുകയും മുഖത്തടിക്കുകയും ചെയ്ത ശേഷം സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗുമായാണ് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തില്‍പ്പെട്ട നാലുപേരെ അറസ്റ്റു ചെയ്തത്.
