കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ, അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ: വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫ്, യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചുമാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നെന്നാരോപിച്ചാണ് യുഡിഎഫിന്‍റെ പ്രതിഷേധം.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്ത് നല്‍കുകയായിരുന്നു. ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര സഹായം വൈകുന്നതില്‍ വയനാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ഹര്‍ത്താല്‍.ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണനക്കെതിരെ ജനകീയ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വയനാട്‌ ഹർത്താൽ ആചരിക്കുന്നത്. ഹർത്താലിന്‌ മുന്നോടിയായി എൽഡിഎഫ്‌ പ്രവർത്തകർ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.ദുരന്തത്തിന്‌ പിന്നാലെ പ്രധാനമന്ത്രി വയനാട്‌ സന്ദർശിച്ച്‌ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറായില്ല. വയനാടിന്‌ അർഹമായ ധനസഹായം ലഭ്യമാകുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് എൽഡിഎഫ്‌ ജില്ലാ നേതൃത്വം അറിയിച്ചു.ഇന്ന് നടത്തുന്ന യുഡിഎഫ് ഹർത്താലിൽനിന്ന് ഔദ്യോഗികവാഹനങ്ങളെ ഒഴിവാക്കി. ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഒഴിവാക്കിയതായി ജില്ലാ യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. എൽഡിഎഫ്‌ ഹർത്താലിലും ശബരിമല തീർഥാടകരെയും അവശ്യസർവീസുകളെയും ഒഴിവാക്കിയിട്ടുണ്ട്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

You cannot copy content of this page