ട്രെയിന്‍ യാത്രക്കിടെ വന്‍ കവര്‍ച്ച. യാത്രക്കാരന്റെ സ്യൂട്ട് കേസിലുണ്ടായിരുന്ന 63 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും മോഷണം പോയതായി പരാതി. മുംബൈ സ്വദേശിയായ അവിനാഷ് എന്ന യാത്രക്കാരനാണ് മണിപ്പാല്‍ പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 15ന് സിഎസ്ടി മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ കുടുംബത്തോടൊപ്പം ഇന്ദ്രാലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവിനാഷ്. നാലു സ്യൂട്ട്‌കേസുകള്‍ പൂട്ടി ഭദ്രമായി സീറ്റിനടിയില്‍ വച്ചിരുന്നു. 16 ന് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കുടുംബം വൈകിട്ട് വീട്ടില്‍ എത്തി ബാഗുകള്‍ തുറന്നപ്പോഴാണ് സ്വര്‍ണവും വസ്ത്രവും മോഷണം പോയത് മനസിലായത്. പന്‍വേല്‍, കങ്കാവലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് മോഷണം നടന്നതായി സംശയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണിപ്പാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
