-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനം നവംബര്‍ 18 വൈകീട്ട് 7:30ന് സൂം പ്ലാറ്റുഫോമില്‍ നടക്കും. സമ്മേളനത്തില്‍ ‘ക്രൂശിങ്കല്‍’ എന്നവിഷയത്തെ അധികരിച്ചു മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. ജോര്‍ജ് ജോസ് പ്രഭാഷണം നടത്തും.
സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമാ ഇടവകകളിലെ എല്ലാ അംഗങ്ങളും പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് റവ. വൈ അലക്‌സ്, സെക്രട്ടറി റോബി ചേലഗിരി, വൈസ് പ്രസിഡണ്ട് സാം അലക്‌സ്, ട്രഷറര്‍ ഷെര്‍ലി സൈലസ് എന്നിവര്‍ അറിയിച്ചു.