ചെന്നൈ: പ്രണയിനികള്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും സ്വാഭാവികമാണെന്നു മദ്രാസ് ഹൈക്കോടതി. ചുംബിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. തൂത്തുക്കുടി സ്വദേശിയായ 20കാരന്റെ ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു നീരീക്ഷണം നടത്തിയത്. 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ യുവാവിനെ വെറുതെ വിട്ടു കൊണ്ടും കോടതി ഉത്തരവിറക്കി.
മൂന്നു വര്‍ഷം പ്രണയത്തിലായിരുന്നു ഇരുവരും. 2022ല്‍ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാമുകിയെ ചുംബിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കാമുകനായ യുവാവ് തന്നെ കല്യാണം കഴിക്കാന്‍ കഴിയില്ലെന്നു നിലപാടു എടുത്തതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇത്തരം കേസുകളില്‍ പൊലീസും കോടതികളും വിവേചനാധികാരം യുക്തിപൂര്‍വ്വം പ്രയോഗിക്കണമെന്നും കോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
