സഹോദരന്റെ ഓര്‍മദിന ചടങ്ങിനുള്ള ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കര്‍ണാടക കാര്‍ക്കാള നിട്ടെ പരപ്പാടി സ്വദേശിനി ലളിത ബോന്ദ്രെ ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരന്‍ രഘു ബോന്ദ്രെ അടുത്തിടെ അന്തരിച്ചിരുന്നു. പരേതന്റെ ഓര്‍മദിന ചടങ്ങുകളുടെ ഒരുക്കങ്ങളില്‍ സഹായിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചടങ്ങിനായി വീടിന് പുറത്ത് ടെന്റ് ഒരുക്കിയിരുന്നു. ഇരുമ്പ് തൂണിലാണ് ട്യൂബ് ലൈറ്റ് സ്ഥാപിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഇരുമ്പ് തൂണിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതറിയാതെ പാത്രങ്ങള്‍ കഴുകാനെത്തിയ ലളിത അബദ്ധത്തില്‍ ഇരുമ്പ് തൂണില്‍ സ്പര്‍ശിക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ വീട്ടമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കാര്‍ക്കള പൊലീസ് കേസെടുത്തു.
