മലയാളികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രത്തിന് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകന്‍ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ത്രിഡി ട്രെയിലര്‍ കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന 19 കാരനെ താന്‍ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തിച്ച മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ റിലീസായത് ഡിസംബര്‍ 25 നാണ് എന്ന് ഓര്‍ക്കുകയാണ് ഫാസില്‍. പിന്നീട് മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും റിലീസായത് ഡിസംബര്‍ 25 നാണ്. ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഈ യാദൃശ്ഛികത മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വിസ്മയം പൂണ്ടെന്നും ഫാസില്‍ പറഞ്ഞു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരില്‍പോയി കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്ക് കൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ആകെത്തുകയാണ് ബറോസ് എന്ന ബ്രഹ്‌മാണ്ഡ ചിത്രം.
ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിക്കാമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു എന്ന് ഫാസില്‍ വ്യക്തമാക്കി. എന്നാല്‍ കൗതുകമെന്നോണം എപ്പോഴെന്ന് റിലീസിസെന്ന് ചോദിച്ചു ഞാന്‍ മോഹന്‍ലാലിനോട്. റിലീസ് 2024 ഡിസംബര്‍ ഇരുപത്തിയഞ്ചിനാണ്. മോഹന്‍ലാല്‍ റിലീസ് തിയ്യതി പറഞ്ഞതപ്പോള്‍ താന്‍ വല്ലാതെ വിസ്മയിച്ച്. ഒരു മുന്‍ ധാരണയുമില്ലാതെയാണ് തിയ്യതി തീരുമാനിച്ചതെങ്കില്‍ മഹത്തരമായ ഒത്തുചേരലാണ്. ആകസ്മികമാണ്. പൊരുത്തമാണ്. ഗുരുകടാക്ഷമാണ്. ദൈവ നിമിത്തമാണ് എന്നൊക്കെ അപ്പോള്‍ തനിക്ക് തോന്നിപ്പോയി. എന്റെ തോന്നല്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ തന്നേക്കാള്‍ പതിന്‍മടങ്ങ് വിസ്മയിച്ചു. കുറേ നേരത്തേയ്ക്ക് മിണ്ടാട്ടമില്ല അദ്ദേഹത്തിന്. ദൈവമേ എന്ന് വിളിച്ചു പോയി എന്ന് ഫാസില്‍ പറഞ്ഞു.
മോഹന്‍ലാലും നിര്‍ണായക കഥാപാത്രമായി ബറോസിലുണ്ട്. ഒരു ഫാന്റസി ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരവും സംഗീതം പകരുന്നു.
