കാസര്‍കോട്: ടോക്കണ്‍ ഇല്ലാതെ എത്തിയ രോഗിയെ പരിശോധിക്കാന്‍ തയ്യാറായില്ലെന്നു ആരോപിച്ചു ഡോക്ടറെ അസഭ്യം പറഞ്ഞതായും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായും പരാതി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ മധൂര്‍, പട്‌ളയിലെ അഹമ്മദ് സാഹിറിന്റെ പരാതിയില്‍ മുഹമ്മദ് ഷാഫി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
