വനിതാ ഡോക്ടര്‍ക്കു പിന്നാലെ നടന്ന എസ്.ഐ.ക്കെതിരെ കേസ്

ബംഗ്‌ളൂരു: പിന്നാലെ നടന്നും മെസേജ് അയച്ചും ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ എസ്.ഐക്കെതിരെ പൊലീസ് കേസെടുത്തു. ബസവഗുഡി എസ്.ഐ രാജ്കുമാറിനെതിരെയാണ് പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി. 2020ല്‍ സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത് ഈ സമയത്ത് പരാതിക്കാരി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും രാജ്കുമാര്‍ എസ്.ഐ ട്രെയിനിയുമായിരുന്നു.
തന്റെ കൈയില്‍ നിന്നു 1.71 ലക്ഷം രൂപ കൈക്കലാക്കുകയും നഗ്നഫോട്ടോ ആവശ്യപ്പെടുന്നതായും ഡോക്ടര്‍ പരാതിയില്‍ പറയുന്നു. താനയച്ച വോയ്‌സ് റെക്കോര്‍ഡുകള്‍ കേള്‍പ്പിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി

You cannot copy content of this page