മംഗ്‌ളൂരു: കോളേജിലെ ഏണിപ്പടി ഇറങ്ങുന്നതിനിടയില്‍ കാല്‍ തെന്നി വീണു ഗുരുതരമായി പരിക്കേറ്റ യുവ അധ്യാപിക മരിച്ചു. മംഗ്‌ളൂരു സെന്റ് അലോഷ്യസ് കോളേജിലെ ലക്ചറര്‍ ഗ്ലോറിയ ആശ റോഡ്രിഗസ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം.
ബജെ, പടുപ്പിലെ പെരാരെ അലക്‌സ് റോഡ്രിഗസ്-ഗ്രെറ്റപ്ലേവിയ ദമ്പതികളുടെ മകളാണ്. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമായത്.
ഗ്ലോറിയയുടെ കണ്ണും ഹൃദയവും ലിവറും ശ്വാസകോശവും വൃക്കകളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു രോഗികള്‍ക്കായി ദാനം ചെയ്തു.
