പയ്യന്നൂര്‍: എസ്.ഐയാണെന്ന് പരിചയപ്പെടുത്തി വ്യാപാരികളില്‍ നിന്നും പണം വാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ വ്യാപാരി നേതാക്കള്‍ തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മന്ന കള്ള്ഷാപ്പിന് സമീപം ചിപ്സ് വില്‍പ്പന നടത്തിയിരുന്ന ജയ്സണ്‍ എന്നയാളാണ് പിടിയിലായത്. തളിപ്പറമ്പില്‍ ഞായറാഴ്ച രാവിലെ വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്. വി.താജുദ്ദീന്‍, കെ.ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറി. ട്രാഫിക് എസ്.ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്.ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനാല്‍ പണം ചോദിച്ചെത്തിയ വ്യാപാരിയുടെ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ വലയിലായത്. കഴിഞ്ഞ ദിവസം കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ്.ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയിരുന്നു.
