കൊച്ചി: അഭിഭാഷകനും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ കൃഷ്ണരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഫഹദ് ക്ഷേത്രത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചുള്ള കൃഷ്ണരാജ് വക്കീലിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട’ കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ച ഈ പരാമര്‍ശങ്ങളാണ് വിവാദമായത്. ഈ വിഷയത്തില്‍ അതിരൂക്ഷമായ പ്രതികരണമാണ് വിനായകന്‍ നടത്തിയത്. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നതെന്നാണ് കൃഷ്ണരാജ് വക്കീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് വിനായകന്‍ ചോദിക്കുന്നത്. ‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നതെന്നും തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധര്‍മമല്ല ഈ ലോകത്തിന്റെ സനാതന ധര്‍മമം. ജയ് ഹിന്ദ്’ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്റെ കുറിപ്പിന് മികച്ച പ്രതികരമാണ് സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും ലഭിച്ചത്. നിരവധിയാളുകള്‍ അദ്ദേഹത്തെ പിന്തുണച്ച് മുന്നോട്ട് വന്നു. ‘ഇപ്പോഴാണ് വിനായകന്‍ ശരിക്കും തീ’ ആയതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. വിനായകന്‍ പറഞ്ഞത് ഒരോ ഹിന്ദുവും പറയാന്‍ ആഗ്രഹിച്ചതെന്നാണ് പതീഷ് സിഎ എന്നയാളുടെ കമന്റ്. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ എന്നിവര്‍ക്ക് പുറമെ ജയറാം, പാര്‍വതി, കാളിദാസ്, ശ്യാംപുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു