മണാലി: ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും മരിച്ചു. ബുധനാഴ്ചയാണ് സംഭവം. വന്‍ ഉയരത്തില്‍ നിന്നും മലയോരത്തേക്ക് വീണാണ് വിദേശവനിതയുടെ മരണം. സോളോ പാരാഗ്ലൈഡറായ 43കാരി ദിതാ മിസുര്‍കോവയാണ് മരിച്ചത്. മണാലിയിലെ മര്‍ഹിക്ക് സമീപമുള്ള മലയിലേക്കാണ് ഇവര്‍ വീണത്. ശക്തമായ കാറ്റില്‍ ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിംഗ് ലോകകപ്പ് നവംബര്‍ രണ്ടിന് ആരംഭിക്കാനിരിക്കേയാണ് രണ്ട് അപകടങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്നിരിക്കുന്നത്.
മണാലിയിലെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ആറു വര്‍ഷത്തെ അനുഭവസമ്പത്തുള്ള മികച്ച പാരാഗ്ലൈഡറാണ് ഇവര്‍. ചൊവ്വാഴ്ച മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് ശേഷം പാരച്യൂട്ട് തുറക്കാന്‍ കഴിയാന്‍ പോയതാണ് ബെല്‍ജിയന്‍ പാരഗ്ലൈഡറായ ഫെയാറെറ്റ് മരിച്ചത്. കൂട്ടിയിടിയില്‍ പോളിഷ് പാരഗ്ലൈഡര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോളിഷ് പാരാഗ്ലൈഡര്‍ ആന്‍ഡ്രസ് ഒറ്റയ്ക്ക് പറക്കുന്നതിനിടെ മരിച്ചിരുന്നു.