തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച രാത്രി ഉണ്ടായ ദുരന്തത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ നൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരും അത്യാഹിത വിഭാഗത്തിലും വെന്റിലേറ്ററുകളിലുമാണ്. ദുരന്തം നടന്ന ക്ഷേത്രം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചിരുന്നു.