കാസര്‍കോട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാങ്കോട് സി.എച്ച്. മുഹമ്മദ് കോയ റോഡിലെ അഹ്‌മദ് കബീര്‍ (26) ആണ് മരിച്ചത്. ഈമാസം 23-ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തളങ്കര പള്ളിക്കാലിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ കബീറിനെ വഴിയാത്രക്കാരാണ് ആശു പത്രിയിലെത്തിച്ചത്. ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം മരണം സംഭവിച്ചു. ഡാനി അബ്ദുള്ളയുടെയും ജമീലയുടെയും മകനാണ്. സഹോദരങ്ങള്‍: ബല്‍കീസ്, റുമൈസ, റംസീന, അമീറ, സമീറ, സകീറ.