കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു മൊഴിയെടുത്തു വരികയാണ്. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഓരോ തെയ്യങ്ങളും അരങ്ങിലെത്തുമ്പോള്‍ ഓരോ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുകയാണ് രീതിയെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനു നല്‍കിയ മൊഴി. ഇതിനായി ഒരുക്കി വച്ച പടക്കങ്ങള്‍ക്കു മേല്‍ തീപ്പൊരി വീണതാണ് അപകടത്തിനു കാരണമായതെന്നും മൊഴി നല്‍കിയതായി അറിയുന്നു.