ബദിയടുക്ക: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പള്ളത്തടുക്ക പരമേശ്വര ഭട്ട് (85) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് ഉഡുപ്പിയിലെ മകന്‍ സുബ്രഹ്‌മണ്യയുടെ വീട്ടിലായിരുന്നു അന്ത്യം. വൈദികനായ അദ്ദേഹം 60 വര്‍ഷത്തിലേറെയായി സാമൂഹിക സേവന രംഗത്ത് സജീവമാണ്. കൂടാതെ നിരവധി ഭജനാ മന്ദിരം, ദൈവസ്ഥാനങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ സുബ്രായ ഭട്ട്-പരമേശ്വരി ദമ്പതികളുടെ മകനാണ്. ഭാര്യ ജാഹ്നവി, മക്കള്‍: സുബ്രഹ്‌മണ്യ ഭട്ട്, ശിവശങ്കര്‍ ഭട്ട്, ശശിധര്‍ ഭട്ട്, മരുമക്കള്‍: മുരളീധര്‍, സ്വര്‍ണ ഗൗരി, ഈശ്വരി, ഭാര്‍ഗവി, സഹോദരങ്ങള്‍: വിശ്വേശ്വര ഭട്ട്, കൃഷ്ണ ഭട്ട്, ശങ്കര നാരായണ ഭട്ട്, സദാശിവ ഭട്ട്, ഗണപതി ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്, ശങ്കരി, ജയന്തി, പ്രസന്നകുമാരി, വിജയലക്ഷ്മി, ശാരദ, ദേവകി, സീതാ ലക്ഷ്മി.
വേദമൂര്‍ത്തി പള്ളത്തട്ക പരമേശ്വര ഭട്ടിന്റെ നിര്യാണത്തില്‍ പള്ളത്തടുക ശ്രീ അയ്യപ്പ സ്വാമി ഭജന മന്ദിരം ഭരണ സമിതി അനുശോചിച്ചു.
