മലപ്പുറം: കെ.എസ്.ആര്‍ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇന്നുപുലര്‍ച്ചേ ഡിവൈഡറില്‍ ഇടിച്ചു. ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് തമിഴ് നാട് നഞ്ചന്‍കോട് മധൂരില്‍ അപകടത്തില്‍പെട്ടത്.
ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.
