പി പി ചെറിയാന്‍
ഫ്ലോറിഡ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഫ്ലോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചത് മാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ബാക്ടീരിയകള്‍ പരത്തുന്ന അണുബാധ മൂലമാണെന്നു സ്ഥിരീകരിച്ചു.
2023ല്‍ 46 കേസുകളില്‍ 11 മരണമുണ്ടായിരുന്നു. 74 വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചു. കടല്‍വെള്ളത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളാണ് ഇത്. ജീവിക്കാന്‍ ഉപ്പ് ആവശ്യമാണ്, ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് പറയുന്നു.
കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ ഉണ്ടായ ശക്തമായ കാറ്റും കൊടുങ്കാറ്റും ഹെലിന്‍ ചുഴലിക്കാറ്റുമാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.