കണ്ണൂര്‍: കെ.എസ്.ഇ.ബി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാങ്ങാട്, ചള്ളാമ്പിയിലെ വി.വി രാഗേഷാണ്(39) കോഴിക്കോട് മെഡി.കോളേജാശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാനൂരിലാണ് അപകടമുണ്ടായത്. പാനൂര്‍ കെ.എസ്.ഇ.ബിക്ക് കീഴില്‍ കരാര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുന്ന രാഗേഷ് ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് രാത്രി താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി തെറിച്ചുവീഴുകയായിരുന്നു. നേരത്തെ മാങ്ങാട് ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: രാജു.
