പടന്നയിലെ ആദ്യകാല ഫുട്‌ബോള്‍ താരത്തെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പടന്നയിലെ ആദ്യകാല ഫുട്‌ബോള്‍ താരത്തെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്ന കാന്തിലോട്ടെ എ.ടി.രാമചന്ദ്രന്‍ (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാളം മുറിച്ച് കടക്കവെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം ആറുമണിക്ക് മൃതദേഹം തടിയന്‍ കൊവ്വല്‍ കൊയത്തൂരിലെ വീട്ടിലെത്തിക്കും. പൊതു ദര്‍ശനത്തിന് വെച്ചതിനുശേഷം ഏഴുമണിക്ക് കാന്തിലോട്ട് സ്വന്തം വീട്ടിലേക്കും കൊണ്ടുവരും. രാത്രി എട്ടുമണിക്ക് സമുദായ ശമശാനത്ത് സംസ്‌കാരം. നിരവധി ടൂര്‍ണമെന്റില്‍ മിന്നി തിളങ്ങി കളിക്കളം വിട്ടതിനു ശേഷം നിര്‍മാണ മേഖലയില്‍ ജോലിചെയ്തുവരികയായിരുന്നു. പരേതരായ തളിയില്‍ കൃഷ്ണന്‍, ഇ. മാധവി എന്നിവരുടെ മകനാണ്. ഭാര്യ: സജിത. മക്കള്‍: സാന്ദ്ര, സഞ്ജന. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ഇന്ദ്ര ബാലന്‍, മോഹനന്‍ (മുന്‍ ഫുട്ബാള്‍ താരം, ജി.വി. രാജ അവാര്‍ഡ് ജേതാവ്), മനോഹരന്‍, പരേതനായ നാരായണന്‍.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Condolences

RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page