കാസര്‍കോട്: മടവൂര്‍ അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിയാറത്തിനായി പോയ മൊഗ്രാല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഒളച്ചാല്‍ ഹൗസില്‍ മുഹമ്മദ് (55) ആണ് കോഴിക്കോട് വെച്ച് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും, സൗദി അറേബ്യയിലെ കെഎംസിസി പ്രവര്‍ത്തകനും, മൊഗ്രാല്‍ ദേശീയ വേദി ഗള്‍ഫ് പ്രതിനിധിയുമായിരുന്നു. മൊഗ്രാല്‍ മീത്തല വളപ്പില്‍ പരേതരായ സീതിയുടെയും ബീബിഞ്ഞിയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: മഹറൂഫ്, മഹറൂസ, മര്‍വ, മിന.
മരുമകന്‍: സുലൈമാന്‍ ബേക്കല്‍. സഹോദരന്‍: അബ്ദുല്ല(സൗദി).
മയ്യത്ത് രാത്രിയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ മുസ്ലിം ലീഗ് കമ്മിറ്റി, ലീഗ് ഓഫീസ് യൂത്ത് ഫ്രണ്ട്സ്, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.