ജറുസലേം: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററിലും ഭൂഗര്‍ഭ ആയുധ കേന്ദ്രത്തിലും ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം. രാവിലെ ഇസ്രായേല്‍ വ്യോമസേന ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ ആസ്ഥാനത്തിന്റെ കമാന്‍ഡ് സെന്ററിലും ബെയ്റൂട്ടിലെ ഒരു ഭൂഗര്‍ഭ ആയുധ വര്‍ക്ക്ഷോപ്പിലും ആക്രമണം നടത്തിയെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തിന് മുമ്പ് പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഐഡിഎഫ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലെബനീസ് സ്റ്റേറ്റ് മീഡിയ ഞായറാഴ്ച രാവിലെ രണ്ട് ഇസ്രായേല്‍ ആക്രമണങ്ങള്‍ ഹരെത് ഹ്രീക്കിലും ഒന്ന് ഹദത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാം ഹിസ്ബുള്ളയുടെ തെക്കന്‍ ബെയ്റൂട്ട് ശക്തികേന്ദ്രമായ ദഹിയേയിലിലാണ്. തെക്കന്‍ ലെബനനിലെ മറ്റ് ആക്രമണങ്ങളില്‍ മൂന്ന് ഹിസ്ബുള്ള തീവ്രവാദികളെയും വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അവിടെ തങ്ങളുടെ സൈന്യം ടാര്‍ഗെറ്റഡ് റെയ്ഡുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പറയുന്നു.
