കാസർകോട്: ബന്തടുക്കയിലെ മത്സ്യ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ബോവിക്കാനം അമ്മങ്കോട് സ്വദേശി തൈവളപ്പ് മൂസ(62) ആണ് വീട്ടിൽ വച്ച് മരണപെട്ടത്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് പൊവ്വൽ ജുമാമസ്ജിദിൽ ഖബറടക്കും. പരേതരായ അബ്ദുല്ലയുടെയും
ബീഫാത്തിമ്മയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. മക്കൾ: മിസ്രിയ, നൗഷാദ്, നിസാർ, ഹസീന. മരുമക്കൾ: സത്താർ, മുബഷിറ, സഫാന. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, അബ്ദുൾ റഹിമാൻ, ആസിയാബി, ആയിഷ, റുഖിയ പരേതയായ ഖദീജ.
