കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അസം സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചു. അസം നാഗോണ്‍ അലിതങ്കാണി സ്വദേശിയും സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ താമസക്കാരനുമായ ഇനസ് അലി(49) ആണ് മരിച്ചത്. കിന്‍ഫ്രാ പാര്‍ക്കില്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. ശനിയാഴ്ച അര്‍ധ രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഫാക്ടറി ഉടമയെ വിവരം അറിയിച്ചു. ഉടമ ആംബുലന്‍സ് എത്തിച്ച് കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. മൃതദേഹം ഉച്ചയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ഉസ്ഫരാത്തൂണ്‍ ആണ് ഭാര്യ. എസ്മിന, ജസ്മിന, നിരോള, ഇബ്രാഹിം, ഷിരിന എന്നിവര്‍ മക്കളാണ്.