കാസര്‍കോട്: കുമ്പളയിലെ പൗരപ്രമുഖനും മുംബൈയിലെ വ്യാപാരിയുമായ കുമ്പള മുളിയടുക്കയിലെ എംഎ മുഹമ്മദ് എന്ന പികെച്ച(61) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓപ്പറേഷന്‍ സാധ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിയില്‍ വച്ച് ഓക്‌സിജന്‍ ലവല്‍ കുറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചു. തുടര്‍ന്ന് മുളിയടുക്ക മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും ഖദീജമ്മയുടെയും മകനാണ്. നഫീസയാണ് ഭാര്യ. മക്കള്‍: ഖദീജ, ഫാത്തിമത്ത് റംസീന, അബ്ദുല്‍ റൗഫ്, ആയിശ. മരുമക്കള്‍: കബീര്‍, റാഷിദ്. സഹോദരങ്ങള്‍: ആയിഷമ്മ, എംഎ ഇബ്രാഹിം, എംഎ അബൂബക്കര്‍, എംഎ അബ്ബാസ്.