പെര്‍ളയില്‍ ഭര്‍തൃമതിയെ കാണാതായി; ജ്വല്ലറിയില്‍ സ്വര്‍ണ്ണം വിറ്റ വകയില്‍ കിട്ടിയ 40,000 രൂപ കൈവശം ഉണ്ടായിരുന്നതായി സൂചന

കാസര്‍കോട്: രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയെ കാണാതായതായി പരാതി. പെര്‍ള, നല്‍ക്കയിലെ ജഗദീശിന്റെ ഭാര്യ ഹേമലത (40)യെയാണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉച്ചയോടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച ഹേമലത താന്‍ ഒരു ജ്വല്ലറിയില്‍ ഉള്ളതായി പറഞ്ഞിരുന്നുവെന്നു പറയുന്നു. അതിനുശേഷം ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കാണാതാകുന്നതിനു മുമ്പ് ഹേമലത ഒരു ജ്വല്ലറിയില്‍ 40,000 രൂപയുടെ സ്വര്‍ണ്ണം വില്‍പ്പന നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. വൈകുന്നേരം നാലു മണിയോടെ ഹേമലതയെ പെര്‍ള ടൗണില്‍ ചിലര്‍ കണ്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page