കുമ്പള: സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മൊഗ്രാല്‍, യുനാനി ആശുപത്രിക്കു സമീപത്തെ പരേതരായ അന്തുഞ്ഞി-നബീസ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുബ്ഹി നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന മൊയ്തീന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുമ്പളയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സഫിയ. സഹോദരങ്ങള്‍: ഖദീജ, പരേതരായ മുഹമ്മദ്, ഫാത്തിമ, ആയിഷ.