കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍, ബെഞ്ച്‌കോര്‍ട്ടിനു സമീപത്തെ ജാഫറിന്റെ ഭാര്യ ഷൈമ (35)യെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഷൈമയും ഭര്‍ത്താവും അഞ്ചു മക്കളുമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടികളെല്ലാം 13 വയസ്സിനു താഴെ ഉള്ളവരാണ്. ഷൈമയെ മരിച്ച നിലയില്‍ കാണപ്പെട്ട വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട്ടെ വ്യാപാരിയാണ് ജാഫര്‍. ഷൈമയുടെ മരണത്തിനു പിന്നാലെ ഇയാളെ കാണാതായി. കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.