കാസര്‍കോട്: പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ മരണത്തിന് കാരണക്കാരനായ കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി കുടുംബത്തിന് നീതിയുറപ്പാകണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബ്ലാക്ക് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പൊലീസിലെ ക്രിമിനല്‍ വാഴ്ചക്കെതിരെ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചും പ്ലേ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
സ്റ്റേഷന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂര്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ജനറല്‍ സെക്രട്ടറി ടി.എം ഇഖ്ബാല്‍, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഭാരവാഹികളായ ഹാരിസ് തായല്‍, ഷംസുദ്ദീന്‍ ആവിയില്‍, ഗോള്‍ഡന്‍ റഹ്‌മാന്‍, എം.പി നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് ബെദിര, സിദ്ധീഖ് ദണ്ഡകോളി, റൗഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, എം.എസ്.എഫ് സംസ്ഥാന ജില്ലാ ഭാരവാഹികളായ അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് ത്വാഹ തങ്ങള്‍, എം.എ നജീബ്, ഷാനവാസ് പള്ളിക്കര സംസാരിച്ചു.
